KOTTAYAM-Perfomance-845

 

Mp-Per-Thomas-Chazhikkadan-845-440

പാര്‍ട്ടി കളംമാറിയെങ്കിലും എംപിയെന്ന നിലയില്‍ തോമസ് ചാഴിക്കാടന്‍ കോട്ടയത്തിന്റെ ഗുഡ്ബുക്കില്‍. മണ്ഡലത്തില്‍ മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേര്‍ എംപിയുടെ പ്രകടനത്തില്‍ തൃപ്തരാണ്. ഏറ്റവും മികച്ചതെന്ന് ഏഴുശതമാനം പേരും മികച്ചതെന്ന് 48.74 ശതമാനം പേരും അഭിപ്രായപ്പെട്ടു. 29.97 ശതമാനം ശരാശരി പ്രകടനമെന്നാണ് വിലയിരുത്തിയത്. എംപിയുടെ പ്രകടനം മോശമെന്ന് കരുതുന്നവര്‍ 11.9 ശതമാനമാണ്. വളരെ മോശമെന്ന് കരുതുന്നത് 2.38 ശതമാനം.

2019-Vote-Share-Kottayam-845-440

 

നാലുതവണ നിയമസഭാംഗമായ ശേഷമാണ് തോമസ് ചാഴിക്കാടന്‍ കോട്ടയം മണ്ഡലത്തില്‍ ലോക്സഭാ മല്‍സരത്തിനിറങ്ങിയത്. ഇപ്പോഴത്തെ സംസ്ഥാനമന്ത്രി വി.എന്‍.വാസവനായിരുന്നു മുഖ്യഎതിരാളി. മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസും കളത്തിലിറങ്ങി. എന്നാല്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിന് ചാഴിക്കാടന്‍ വാസവനെ തോല്‍പ്പിച്ചു. വാസവനും ചാഴിക്കാടനും പിന്നീട് ഒരേ മുന്നണിയിലായി എന്നത് മറ്റൊരു ചരിത്രം. ഒന്നരലക്ഷം വോട്ട് നേടിയ പി.സി.തോമസ് എന്‍ഡിഎയില്‍ നിന്ന് യുഡിഎഫിലേക്കും ചേക്കേറി.

 

ലോക്സഭയിലെ പ്രകടനം

 

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ തോമസ് ചാഴിക്കാടന്‍ 65 ചര്‍ച്ചകളില്‍ പങ്കെടുത്തു. 199 ചോദ്യങ്ങളുന്നയിച്ചു. 14 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. സര്‍ക്കാര്‍ അവതരിപ്പിച്ച 6 ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. 3 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു.  റെയില്‍വേയ്സ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി, സാമൂഹ്യനീതി സ്റ്റാന്‍ഡിങ് കമ്മിറ്റി, ഊര്‍ജ സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയില്‍ അംഗമാണ് ഈ എഴുപത്തൊന്നുകാരന്‍.

 

 

Here is Thomas Chazhikadan's rating as an MP in Kottayam constituency. Manorama News-VMR Mood of the State Survey results.