Pre-Poll-Arif-845

ഇടതുമുന്നണിയുടെ ഏക സിറ്റിങ് സീറ്റായ ആലപ്പുഴയിൽ എംപിയോട് കാര്യമായ അതൃപ്തിയില്ലെന്ന് മനോരമന്യൂസ്-വിഎംആർ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേ. 46.58 ശതമാനം പേർ എംപിയുടെ പ്രകടനത്തിൽ തൃപ്തരാണ്. 22.19 ശതമാനം പേർ വളരെ മികച്ച പ്രവർത്തനമാണെന്ന് അഭിപ്രായപ്പെട്ടു. 24.39 ശതമാനം മികച്ചതെന്നും കരുതുന്നു. മോശമെന്ന് വിലയിരുത്തിയത് 25.25 ശതമാനമാണ്. തീരെ മോശം പ്രകടനമെന്ന് പറഞ്ഞത് 2.84 ശതമാനം മാത്രം. 25.03 ശതമാനം പേർ എംപിക്ക് ശരാശരി മാർക്കും നൽകി. 

MP-Per-AM-Arif-845-440

അരൂരിൽ നിന്ന് തുടർച്ചയായി നിയമസഭയിലെത്തിയതിൻ്റെ തിളക്കത്തിലാണ് എ.എം.ആരിഫിനെ സിപിഎം 2019ൽ ആലപ്പുഴ മണ്ഡലത്തിൽ പോരാട്ടത്തിനിറക്കിയത്. അതിശക്തമായ മൽസരത്തിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെയും ബിജെപിയിലെ ഡോ.കെ.എസ്.രാധാകൃഷ്ണനെയും പരാജയപ്പെടുത്തി ആരിഫ് ലോക്സഭയിൽ അരങ്ങേറ്റം കുറിച്ചു. 10,474 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ആരിഫ് ഷാനിമോളെ മറികടന്നത്. 

2019-Vote-Share-Alappuzha-845-440

ലോക്സഭയിലെ പ്രകടനം

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ എ.എം.ആരിഫ് 98 ചര്‍ച്ചകളില്‍ പങ്കെടുത്തു. 225 ചോദ്യങ്ങളുന്നയിച്ചു. 19 സ്പെഷൽ മെൻഷനുകൾ നടത്തി. സർക്കാർ അവതരിപ്പിച്ച 17 ബില്ലുകളിൽ ഭേദഗതി നിര്‍ദേശിച്ചു.ഒരു സ്വകാര്യബിൽ അവതരിപ്പിച്ചു. സാംസ്കാരിക, ടൂറിസം കൺസൾട്ടേറ്റിവ് കമ്മിറ്റി, ഭവന നഗരകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയിൽ അംഗമാണ് ഈ അൻപത്തൊൻപതുകാരൻ.

Here is how voters of alappuzha constituency rates A M Ariff MP. Manorama News-VMR Mood of the State Survey result.