
രാജസ്ഥാനില്‍ കന്നി എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പദവിയില്‍ മൂന്നാം ഉൗഴത്തിന് വസുന്ധരാ രാജെ നടത്തിയ നീക്കങ്ങളെല്ലാം വെട്ടിനിരത്തിയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും സര്‍പ്രൈസ്. വാജ്പേയ്–അദ്വാനി കാലത്തിലെ മുഖങ്ങള്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് വിട. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ വസുന്ധരാ രാജെ തന്നെയാണ് ഭജന്‍ലാല്‍ ശര്‍മയുടെ പേര് വായിച്ചത്. സാംഗനേര്‍ എംഎല്‍എ.
രാജസ്ഥാനില്‍ ബ്രാഹ്മണ വിഭാഗത്തെ പരിഗണിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത് തുണച്ചു. നാല് തവണ ബിജെപി രാജസ്ഥാന് ജനറല്‍ സെക്രട്ടറിയായിരുന്നു. എബിവിപിയിലൂടെ തുടക്കം. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണ. ഭജന്‍ലാല്‍ ശര്‍മയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ വസുന്ധര ശ്രമിച്ചിരുന്നുവെന്ന വൈരുധ്യവുമുണ്ട്. രാജ്പുത്ത് വിഭാഗത്തില്‍ നിന്ന് ദിയാ കുമാരിയും പട്ടികജാതിയില്‍ നിന്ന് പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും. വസുദേവ് ദേവ്നാനി സ്പീക്കറാകും.
Bhajanlal Sharma will be the Chief Minister of Rajasthan