Pre-Poll-2023-845-Premachandran

എന്‍.കെ.പ്രേമചന്ദ്രന്‍ കൊല്ലത്ത് അഞ്ചാംവട്ടം മല്‍സരത്തിനിറങ്ങുമോ? മല്‍സരിച്ചാലും ഇല്ലെങ്കിലും എംപിയെക്കുറിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അതൃപ്തിയില്ലെന്ന് മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും എംപിയെന്ന നിലയില്‍ പ്രേമചന്ദ്രന്റെ പ്രകടനത്തില്‍ ത‍ൃ‍പ്തരാണ്. എംപിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 20.44 ശതമാനവും മികച്ചതെന്ന് 31.55 ശതമാനവും അഭിപ്രായപ്പെട്ടു. ശരാശരി മാര്‍ക്ക് നല്‍കിയത് 29.49 പേരാണ്. എംപി തീരെ പോരെന്ന നിലപാടുള്ളത് 1.65 ശതമാനം പേര്‍ക്ക് മാത്രം. 16.87 ശതമാനം പ്രേമചന്ദ്രന്റെ പ്രകടനത്തില്‍ തൃപ്തരല്ല.

MP-PER-Premachandran-845-440

കൊല്ലത്തുനിന്ന് നാലുവട്ടം ലോക്സഭാംഗവും ഒരുതവണ രാജ്യസഭാംഗവും ഒരുതവണ എംഎല്‍എയും മന്ത്രിയുമായ പ്രേമചന്ദ്രന് തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ പുതുമയേയല്ല. 2019ല്‍ 1,48,856 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഇപ്പോഴത്തെ സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ പ്രേമചന്ദ്രന്‍ കൊല്ലത്ത് പരാജയപ്പെടുത്തിയത്. 2014ല്‍ എം.എ.ബേബിക്കെതിരെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37,649 വോട്ടായിരുന്നു.

2019-Vote-Share-Kollam-845-440

ലോക്സഭയിലെ പ്രകടനം

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പാര്‍ലമെന്റേറിയന്മാരുടെ ഗണത്തില്‍ മുന്‍നിരയിലെത്തിയ നേതാവാണ് എന്‍.കെ.പ്രേമചന്ദ്രന്‍. പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ പ്രേമചന്ദ്രന്‍ 274 ചര്‍ച്ചകളില്‍ പങ്കെടുത്തു. 256 ചോദ്യങ്ങളുന്നയിച്ചു. 46 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. 85 സര്‍ക്കാര്‍ ബില്ലുകളില്‍ ഇടപെട്ടു. 17 സ്വകാര്യബില്ലുകള്‍ അവതരിപ്പിച്ചു. മുന്‍പുള്ള ടേമുകളിലും സമാനമായതോ ഇതിലും മികച്ചതോ ആയ ട്രാക്ക് റെക്കോര്‍ഡാണ് പ്രേമചന്ദ്രനുള്ളത്. ഇപ്പോള്‍ ലോക്സഭ നിയന്ത്രിക്കുന്ന ചെയര്‍മാന്‍മാരുടെ പാനലില്‍ അംഗമാണ്. രാസ, വളം സ്റ്റാന്‍ഡിങ് കമ്മിറ്റി, ലോക്സഭ ജനറല്‍ പര്‍പ്പസ് കമ്മിറ്റി, വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, ആഭ്യന്തര വകുപ്പ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി എന്നിവയിലും അംഗമാണ് അറുപത്തിമൂന്നുകാരനായ എംപി.

NK Premachandran still popular in Kollam constituency, says Manorama News-VMR Mood of the State Survey.