kanam-farewell

കാനം രാജേന്ദ്രന്‍ ഇനി കനലോർമ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നിന്ന് 12മണിക്കൂർ നീണ്ട വിലാപയാത്രയ്ക്കൊടുവിൽ മൃതദേഹം പുലര്‍ച്ചെയാണ് കോട്ടയം വാഴൂര്‍ കാനത്തെ  വീട്ടില്‍  എത്തിച്ചത് .

 

ഒരിക്കൽ കാനം വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങൾ പിൻമുറക്കാർ ഉറക്കെ വിളിച്ചു. പ്രവർത്തകർ കാനത്തിനായി അത് ഏറ്റെറ്റു വിളിച്ചു. ചുവപ്പൻ അഭിവാദ്യങ്ങളാൽ ഒരു വിപ്ലവ പ്രവസ്ഥാനത്തിന്റെ അമരക്കാരൻ മടങ്ങി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

 

പുലർച്ചെ മൃതദേഹം വീട്ടുവളപ്പിൽ എത്തിച്ചതുമുതൽ വിവിധ ദിക്കുകളിൽ നിന്നും, ദേശങ്ങളിൽ നിന്നും പ്രവർത്തകർ ബാഷ്പാഞ്ജലി അർപ്പിക്കാനെത്തി. വീടകവും, വീട്ടുമുറ്റവും, പാതയോരവും ആളുകളാൽ തിങ്ങിനിറഞ്ഞു. 

10.15ന് മുഖ്യമന്ത്രിയെത്തി. ഒപ്പം മന്ത്രി വി എൻ . വാസവൻ, കെ.രാധാകൃഷ്ണനും. സി.പി ഐ. മന്ത്രിമാർ ആദ്യാവസാനം ഒപ്പം നിന്നു.  സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ മുതിർന്ന നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ മറ്റ് പാർട്ടികളിലെ നേതാക്കളും പങ്കെടുത്തു. 11.15 ഓടെ സംസ്കാര ചടങ്ങ് പൂർത്തിയായി.

 

CPI leader Kanam Rajendran cremated with state honours