navakeralasadas-holiday

നവകേരളസദസ് എത്തുന്ന മണ്ഡലത്തിലാകെ സ്കൂളുകള്‍ക്ക് അവധിപ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ സൗകര്യം കണക്കിലെടുത്തുള്ള അവധിപ്രഖ്യാനമെന്നാണ് സര്‍ക്കാര്‍വാദമെങ്കിലും, പ്രതിപക്ഷ അധ്യാപക സംഘടനയുള്‍പ്പെടെ ഇത് തള്ളുന്നു. ആദ്യഘട്ടത്തില്‍ ജനസദസ് നടക്കുന്ന സ്ഥലത്തെ സ്കൂളുകള്‍ക്ക് മാത്രമായിരുന്നു അവധി നല്‍കിയിരുന്നത്. പുതിയ തീരുമാനം ആളെക്കൂട്ടാന്‍ വേണ്ടിയാണെന്ന ആരോപണവും നിലവിലുണ്ട്. 

 

തിങ്ങിക്കൂടുന്ന ആള്‍ക്കൂട്ടത്തെക്കുറിച്ചാണ് മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും പറയാനുള്ളത്.  എന്നാല്‍ നവകേരളസദസെത്തുന്ന മണ്ഡലങ്ങളിലൊക്കെ പ്രവര്‍ത്തി ദിനത്തിലും സ്കൂളുകള്‍ അടഞ്ഞുകിടന്നു. സ്കൂളും, വിദ്യാര്‍ഥികളും പരിണിതഫലം അനുഭവിക്കണം. സദസിന്റെ പേരില്‍ മതിലുകള്‍ പൊളിക്കുന്നത് സ്കൂളുടേതാണ്. തിരുത്തപ്പെട്ടെങ്കിലും പൊരിവെയിലത്ത് ഇറക്കിനിര്‍ത്തിയത് വിദ്യാര്‍ഥികളെയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് സ്കൂള്‍ വാഹനങ്ങള്‍ നവകേരള സദസിന് വിട്ടുനല്‍കണമെന്നാണ്. 

 

ഇതിപ്പോള്‍ ഓരോന്നോരോന്നായിട്ടില്ല. ജനസദസ് ദിവസം മണ്ഡലത്തിലെ സ്കൂള്‍തന്നെ അടച്ചാണ് സര്‍ക്കാര്‍ പ്രതിവിധി കണ്ടത്. ഭവിഷത്ത് അറിയാതെ മുന്‍പ് മഴയെത്തുമ്പോഴാണ് സ്കൂള്‍വിദ്യാര്‍ഥികള്‍ സന്തോഷിച്ചത്. ഇനിയിപ്പോള്‍ ഇടയ്ക്കിടെ ജനസദസും ആകട്ടെയെന്നും വിദ്യാര്‍ഥികള്‍ അടക്കം പറയുന്നുണ്ട്. 

 

Navkerala Sadas: Protest against announce holidays to schools in constituencies