shahana-suicidenote

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ റുവൈസിന്റെ പിതാവിനെയും പ്രതി ചേർത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ റഷീദിനെയാണ് കേസിലെ രണ്ടാം പ്രതിയാക്കിയത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടതിലും അതിന്റെ പെരിൽ വിവാഹം മുടക്കിയതിലും അബ്ദുൾ റഷീദിനും പങ്കെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അബ്ദുൾ റഷീദ് വീട്ടിൽ ഇല്ല. തിരച്ചിൽ തുടരുകയാണ്

 

Shahana's suicide; Ruwais's father was added by the accused