mahuanewdisqauli-08
  • എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ലോക്​സഭ
  • പ്രമേയം ശബ്ദവോട്ടോടെ പാസാക്കി
  • പാർലമെന്റ് അംഗത്തിന് ചേരാത്ത നടപടിയെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി

പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ലോക്സഭാംഗത്വം നഷ്ടമായി. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ലോക്സഭ, മഹുവയെ പുറത്താക്കാനുള്ള  പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. മഹുവയുടേത് പാർലമെന്റ് അംഗത്തിന് ചേരാത്ത നടപടിയെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ച് പറഞ്ഞു. 

 

അതേസമയം മഹുവയ്ക്കെതിരായ പ്രമേയത്തെ കോണ്‍ഗ്രസും തൃണമൂലും എതിര്‍ത്തു. ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോണ്‍കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്. പാര്‍ട്ടി എംപിമാരോട് നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് ബിജെപി വിപ്പ് നല്‍കിയിരുന്നു.

 

പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും മഹുവ കൈപ്പറ്റിയെന്നും മഹുവയുടെ പാര്‍ലമെന്‍റ് ലോഗിന്‍ െഎഡിയും പാസ്‍വേര്‍ഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നുമാണ് ആരോപണം. ആരോപണങ്ങള്‍ ശരിവച്ച എത്തിക്സ് കമ്മറ്റി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനാണ് ശുപാര്‍ശ ചെയ്തത്.

 

TMC MP Mahua Moitra disqualified from Lok Sabha over Cash on query complaint

 

Lok Sabha passes resolution to expel TMC MP Mahua Moitra from the membership of the house based on the Report of the Ethics Committee over 'cash for query' complaint.