ഭക്ഷ്യവിലക്കയറ്റ സാധ്യത കണക്കിലെടുത്ത് സവാളയുടെ കയറ്റുമതി മാര്‍ച്ചു വരെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വിപണിയില്‍ സവാള ലഭ്യമാക്കുന്നതിനും നിരോധനം സഹായിക്കുമെന്നാണ് കണക്കിലാക്കുന്നത്.  വര്‍ഷകാലത്ത് കൃത്യമായ മഴ ലഭിക്കത്തിനാലും ലഭിച്ച മഴ അളവില്‍ കൂടുകയും ചെയ്തതോടെ നാസിക് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ സവാളയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെയാണ് വിലക്കയറ്റമുണ്ടാകുമെന്ന  സാധ്യത തെളിഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം തിരിച്ചടിയാകുമെന്നതും കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

 India bans Onion exports till March 2024