• 33.6 കോടി അനുവദിച്ചെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം
  • കൈ മലര്‍ത്തി അധികൃതര്‍
  • പണം എന്ന് നല്‍കുമെന്നതിനും മറുപടിയില്ല

സംസ്ഥാനത്തെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഇതുവരെയും സബ്സിഡി തുക കുടിശിക കിട്ടിയില്ല. പണം തേടിയെത്തിയവരോട് എന്ന് പണം നല്‍കുമെന്നും കുടുംബശ്രീ അധികൃതര്‍ക്ക് പറയാനാകുന്നില്ല. ജനകീയ ഹോട്ടലുകളുടെ സബ്സിഡി കുടിശികയിനത്തില്‍ 33.6 കോടി അനുവദിച്ചെന്നായിരുന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചത്. മന്ത്രിയുടെ പ്രഖ്യാപനം വന്ന് രണ്ടാഴ്ച കഴി‍ഞ്ഞിട്ടും നടപടിയായിട്ടില്ലെന്ന് നടത്തിപ്പുകാര്‍ പറയുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ ഓഫിസുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് മുന്നില്‍ അധികൃതര്‍ കൈ മലര്‍ത്തുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ ജനകീയ ഹോട്ടല്‍ നടത്തുന്നവര്‍ക്ക് മാത്രം ഒന്‍പതര മാസത്തെ കുടിശികയായി 21.50 ലക്ഷം രൂപയാണ് കിട്ടാനുള്ളത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

govt yet to distribute subsidy to janakeeya hotel's