mahuaexpelsion-08

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. പുറത്താക്കിയതിലൂടെ തന്‍റെ നാവടക്കാനാവില്ലെന്നും നരേന്ദ്രമോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും അവര്‍ തുറന്നടിച്ചു. മഹുവയുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. 

 

പാർലമെന്റ് അംഗത്തിന് ചേരാത്ത നടപടിയാണ് മഹുവയുടേതെന്ന് പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ച് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം മഹുവയ്ക്കെതിരായ പ്രമേയത്തെ കോണ്‍ഗ്രസും തൃണമൂലും എതിര്‍ത്തു. ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോണ്‍കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്. 

 

The ethics committee has no power to expel says Mahua Moitra