dhoni-elephant-3

 

പാലക്കാട് ധോണിക്കാരുടെ ഉറക്കം കെടുത്തി വീണ്ടും ഒറ്റയാന്റെ സാന്നിധ്യം. പുലര്‍ച്ചെയാണ് ചേരുംകാട് കോളനിക്ക് സമീപം ഒറ്റയാനിറങ്ങി നാശം വിതച്ചത്. വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ച ആന സമീപത്തെ, മരച്ചീനി, വാഴ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. കൊമ്പന്‍ കാട്ടിലേക്ക് മാറിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. നിരന്തരം നാശം വിതച്ചിരുന്ന പിടി സെവനെന്ന കൊമ്പനെ വനംവകുപ്പ് പിടികൂടി പതിനൊന്ന് മാസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു കൊമ്പന്റെ സാന്നിധ്യമുണ്ടായിരിക്കുന്നത്. 

 

Wild elephants continue to trigger panic in palakkad dhoni