കോഴിക്കോട് താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് കടുവ ഇറങ്ങിയത്.. ഹൈവേ പട്രോളിങ് സംഘമാണ് കടുവയെ കണ്ടത്. റോഡരികില്‍ നിന്ന കടുവ റോഡ് മുറിച്ചുകടന്നുപോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് ആര്‍ആര്‍ടി സംഘം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും താമരശേരി ചുരത്തിലെ വനത്തിനുള്ളില്‍ ഈ കടുവ നേരത്തെയുള്ളതാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Tiger Found in Thamarassery Churam