ഡോക്ടർ ഷഹ്ന, സുധീര്‍ വെഞ്ഞാറമൂട്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ  ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്ന് പഞ്ചായത്ത് അംഗം സുധീര്‍ വെഞ്ഞാറമൂട്. പരസ്യമായി അപമാനിച്ചത് അന്വേഷിക്കണം.  വീട്ടുകാരുടെ ആരോപണം ശരിവയ്ക്കപ്പെടുകയാണ്.  മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ച് അപമാനിച്ചെന്നായിരുന്നു ആരോപണമെന്നും സുധീര്‍ വെഞ്ഞാറമൂട് പറഞ്ഞു 

 

അതേസമയം, ഷഹ്നയുടെ മരണത്തില്‍ സുഹൃത്ത് ഡോ. ഇ.എ.റുവൈസ് കസ്റ്റഡിയില്‍.  കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

 

Panchayat member sudheer venjaramoodu on shahana death case