mb-rajesh-04
  • കോട്ടയം ജില്ലാ കലക്ടറുടെ തറവാടല്ല നവീകരിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ്
  • ‘ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ചത് സ്വാഭാവികം’

 

കോട്ടയം ജില്ലാ കലക്ടറുടെ തറവാടല്ല നവീകരിക്കുന്നതെന്ന് മന്ത്രി എംബി.രാജേഷ്. ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ചെന്ന മനോരമ ന്യൂസ് വാര്‍ത്തയോടാണ് തദ്ദേശമന്ത്രിയുടെ പ്രതികരണം. ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ചത് സ്വാഭാവികമാണ്. നവീകരിക്കുന്നത് സര്‍ക്കാര്‍ കെട്ടിടമെന്നും എം.ബി.രാജേഷ് പറ​ഞ്ഞു. 

 

അതേസമയം, നവകേരള സദസ്സിനെതിരെ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മന്ത്രി എം.ബി.രാജേഷ്. പരാതികള്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്ന ആരോപണം ഇതിന്റെ ഭാഗമാണ്. ബസില്‍ തുടങ്ങിയ ആരോപണം പൊളിഞ്ഞപ്പോള്‍ അടുത്തത് കൊണ്ടുവരുന്നു. അഡ്രസ് മാറി പരാതി പോയെന്നത് ചെന്നിത്തലയുടെ ആരോപണമെന്നും മന്ത്രി.

 

Minister MB Rajesh on kottayam collector bungalow renovation