പാര്‍ലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്‌വന്ത് സിങ് പന്നു. പാര്‍ലമെന്‍റ് ആക്രമണ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് മുന്‍പ് ആക്രമണം നടത്തുമെന്നാണ് ഭീഷണി. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിന്‍റെ ചിത്രത്തോടൊപ്പമാണ് പന്നുവിന്‍റെ ഭീഷണി. ഡല്‍ഹിയെ ഖലിസ്ഥാനാക്കുമെന്നും ഭീഷണിയില്‍ പറയുന്നു. പന്നുവിന്‍റെ പുതിയ ഭീഷണിയുടെ അടിസ്ഥാനത്തില്‍ വിവിധ സുരക്ഷ ഏജന്‍സികളും ഡല്‍ഹി പൊലീസും അന്വേഷണം തുടങ്ങി.
ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ എഴുതിയതില്‍ പന്നു നേതൃത്വം നല്‍കുന്ന സിഖ് ഫോര്‍ ജസ്റ്റിസെന്ന സംഘടനയിലെ അംഗങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും ഇരട്ട പൗരത്വമുള്ള പന്നു ഇന്ത്യ തേടുന്ന ഖലിസ്ഥാന്‍ ഭീകരരില്‍ ഒന്നാമനാണ്. പന്നുവിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഇന്ത്യന്‍ പൗരനെതിരെ യുഎസില്‍ കേസെടുത്തിട്ടുണ്ട്.
Alert after Khalistani separatist Pannun’s video threat to attack Parliament