mmvargheseedsadas-05
  • എം.എം. വര്‍ഗീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി
  • ബെനാമി അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം ഇഡി തേടി

കരുവന്നൂര്‍ കളളപ്പണമിടപാട് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നവകേരള സദസ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ ആകില്ലെന്ന് ഇഡിയെ അറിയിച്ചു. എന്നാല്‍ വര്‍ഗീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും നിസഹകരണം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്നും ഇഡി മുന്നറിയിപ്പ് നല്‍കി.

കരുവന്നൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിലൂടെ വൻതുകയുടെ ഇടപാടുകളാണ് നടന്നിട്ടുളളത്. ബെനാമി ലോണുകൾ അനുവദിച്ചതിന്റെ കമ്മീഷനാണ് ഈ പണമെന്നാണ് സിപിഎം നേതാക്കൾ കൂടിയായ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ മൊഴി. ഈ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ വർഗീസിനോട് ആവശ്യപ്പെട്ടിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

MM Varghese wont appear before ED today