മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചീമുട്ട എറിയുന്നത് ചാവേറുകളെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി.സതീശന്‍ പോകുന്നിടത്തെല്ലാം മുട്ട എറിയാന്‍ തീരുമാനിച്ചാല്‍ എന്താകും? ഒാരോ കരിങ്കൊടിയ്ക്കും ഒരു വികസനം പറയുമെന്നും മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. കോഴിമുട്ട വാങ്ങി അത് മന്ത്രിമാര്‍ക്ക് നേരെ എറിയാനാണ് പരിപാടി. ഇതൊക്കെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഈ മന്ത്രിമാരെ നൂലില്‍ കെട്ടി ഇറക്കിയതല്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സര്‍ക്കാരിനെ വോട്ട് ചെയ്ത് ജനങ്ങള്‍ അധികാരത്തിലെത്തിച്ചതാണ്. അതിന്‍റെ ഭാഗമായി ജനങ്ങളെ കാണാന്‍ സര്‍ക്കാര്‍ പോകുന്നത് തെറ്റാണോ? ജനാധിപത്യ മാതൃക സ്വീകരിച്ചതിന് ഷേക്ക് ഹാന്‍ഡ് നല്‍കി അഭിനന്ദിക്കുന്നതിന് പകരം മുട്ടയെറിയുന്നത് ശരിയാണോയെന്ന ചോദ്യവും മന്ത്രി ഉയര്‍ത്തുന്നു. കേരളത്തോട് കാണിക്കുന്ന അവഗണനെയെ ബോധ്യപ്പെടുത്തുന്ന പരിപാടിയില്‍ എന്തിനാണ് ആത്മഹത്യാ സ്ക്വാഡുകളെ പോലെ വണ്ടിക്ക് മുന്നിലേക്ക് ചാടാന്‍ ചിലര്‍ തയ്യാറാകുന്നത്? ഇന്നലെ മുഖ്യമന്ത്രിയുടെ സെക്യുരിറ്റ് കാറിന്‍റെ ചില്ലടിച്ച് പൊളിച്ചുവെന്നും മന്ത്രി പറഞ്ഞു.
Minister Mohammed Riyas on protests against Navakerala Sadas