avgopinathsuspensionn-05
  • '2021ല്‍ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചിരുന്നു'
  • 'രാജി സ്വീകരിച്ചിരുന്നുവോ എന്നറിയില്ല'
  • 'നടപടിയുടെ നോട്ടിസ് ലഭിച്ചാല്‍ നിയമവഴി'

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയതായി അറിയില്ലെന്ന് മുന്‍ എംഎല്‍എയും പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷനുമായ എ.വി ഗോപിനാഥ്.  2021ല്‍ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചിരുന്നു. രാജി അംഗീകരിച്ചോയെന്ന് അറിയില്ല. രാജിവച്ചയാളെ എങ്ങനെ സസ്പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കെ.പി.സി.സി നടപടിയുടെ അറിയിപ്പ് ലഭിച്ചാല്‍  നിയമനടപടി സ്വീകരിക്കുംമെന്നും ആര് നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും എ.വി.ഗോപിനാഥ് വ്യക്തമാക്കി. 

 

പാർട്ടിവിലക്ക് ലംഘിച്ച് നവകേരള സദസില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എ.വി.ഗോപിനാഥിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഇന്നലെയാണ് സസ്പെന്‍ഡ് ചെയ്തത്. ജനങ്ങളുമായി സംവാദം നടത്താൻ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. സർക്കാർ നേരിട്ടെത്തി ജനങ്ങളെ കാണുമ്പോൾ ജില്ലയിലെ കുറെ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം കിട്ടുകയാണെന്നും അതുകൊണ്ടാണ് താന്‍ പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

 

AV Gopinath on his suspension from congress