kp-anilkumar-04

കോൺഗ്രസ് വിട്ടുവന്ന കെ.പി അനിൽകുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അനിൽകുമാറിനെ കഴിഞ്ഞ മാസമാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. തീരുമാനത്തിന് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. 2021 സെപ്റ്റംബറിൽ ആയിരുന്നു കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അനിൽകുമാർ കോൺഗ്രസ് വിട്ടത്.

 

ഈ വർഷം ആദ്യം സിപിഎം അംഗത്വം നൽകി. അനിൽകുമാരനൊപ്പം കോൺഗ്രസ് വിട്ടുവന്ന പി.എസ് പ്രശാന്തിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി നിയമിച്ചിരുന്നു. മറ്റു പാർട്ടികളിൽ നിന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് അനിൽകുമാറിന് ജില്ലാ കമ്മിറ്റി അംഗത്വം നൽകിയത്.

 

 

KP Anilkumar in CPM Kozhikode District Committee