mizoram-election-result

മിസോറമില്‍ സൊറാം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്. നാല്‍പംഗ സഭയിലേക്ക് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സൊറാം പീപ്പിള്‍സ് മൂവ്മെന്‍റ് 29 സീറ്റുകളില്‍ മുന്നിലാണ്.  വന്‍ തിരിച്ചടി നേരിട്ട ഭരണകക്ഷിയായ എം.എന്‍.എഫിന് 10 സീറ്റുകളില്‍ മാത്രമാണ് ലീഡ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയം കോണ്‍ഗ്രസ് അധ്യക്ഷനും തോറ്റു.  ആരുമായും സഖ്യമില്ലെന്നും ഒറ്റയ്ക്ക് ഭരിക്കുമെന്നും സൊറാം പീപ്പിൾസ് മൂവ്മെന്റ് നേതൃത്വം വ്യക്തമാക്കി. സൊറാം പീപ്പിൾസ് മൂവ്മെന്റ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ലാൽഡുഹോമ സെർച്ചിപ്പ് മണ്ഡലത്തില്‍ വിജയിച്ചു. 

 

Story Highlights: ZPM on track to form government