സ്കോളര്‍ഷിപ് പരീക്ഷ വിജയിച്ചിട്ടും നയാപൈസ ലഭിക്കാതെ ആയിരക്കണക്കിന് സ്കൂള്‍കുട്ടികള്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്കാണ് അഞ്ചുവര്‍ഷമായി സ്കോളര്‍ഷിപ് തുക നല്‍കാത്തത്. എപ്പോഴെങ്കിലും തുകകിട്ടുമെന്ന പ്രതീക്ഷയില്‍ ബാങ്ക് അക്കൗണ്ടും തുടങ്ങി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇത് ആര്‍ദ്ര. ഈ കൊച്ചു മിടുക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ എല്‍.എസ്.എസ് സ്്കോളര്‍ഷിപ്പ് പരീക്ഷ ജയിച്ചു. ഒന്നേകാല്‍വര്‍ഷമായി സ്കോളര്‍ഷിപ്പ് തുകകാത്തിരിക്കാന്‍ തുടങ്ങിയിട്ട്. 2021 ല്‍ നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ എല്‍എസ്എസ് നേടിയ ഗോപിക എന്ന വിദ്യാര്‍ഥിനിക്കും സ്്കോളര്‍ഷിപ്പ് തുക കിട്ടിയിട്ടില്ല. എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പുകള്‍ നേടിയ വൈഷ്ണവ് തുക ലഭിക്കാന്‍കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി.
യുഎസ്എസ്എസ് സ്കോളര്‍ഷിപ്പിന് 1500 രൂപയാണ് പ്രതിവര്‍ഷം നല്‍കുക, എല്‍എസ്എസിന് 1000 രൂപയും. മൂന്ന് വര്‍ഷമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പണം എന്ന് നല്‍കുമെന്നോ വിതരണം മുടങ്ങിയതിന്‍റെ കാരണമോ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.