രാജസ്ഥാനില്‍ ഒരു യോഗി മുഖ്യമന്ത്രിയാകുമോ? .ബിജെപി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ച നേടിയ മധ്യപ്രദേശില്‍ ജനക്ഷേമപദ്ധതികളിലൂടെ സ്വാധീനം ഉറപ്പിച്ച ശിവ്‍രാജ് സിങ് ചൗഹാന് തന്നെയാണ് സാധ്യത കൂടുതല്‍. ചമ്പല്‍ ഗ്വാളിയോര്‍ മേഖലയില്‍ സ്വാധീനമുള്ള കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഇന്‍ഡോര്‍മേഖലയിലെ കരുത്തനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയ്‍വര്‍ഗിയ, കേന്ദ്രമന്ത്രിയും ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ പ്രഹ്ലാദ് സിങ് പട്ടേല്‍, കേന്ദ്രമന്ത്രിയും ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവുമായ ഫഗ്ഗന്‍ സിങ് കുസലസ്തെ എന്നിവരും പരിഗണനയിലുണ്ട്. മോദി – അമിത് ഷാ നേതൃത്വത്തോടുള്ള കലഹം തല്‍ക്കാലത്തേയ്ക്ക് അവസാനിപ്പിച്ച വസുന്ധരാ രാജെയ്ക്ക് രാജസ്ഥനില്‍ അവസരം ലഭിച്ചേക്കും
ഇല്ലെങ്കില്‍ ചേരിപ്പോര് വീണ്ടും തലപൊക്കിയേക്കാം. ജാതി സമവാക്യങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും മുകളിലായി ആല്‍വാര്‍ എംപിയും സന്യാസിയുമായ മഹന്ത് ബാലക്നാഥിനെ മുഖ്യമന്ത്രിയാക്കി യുപി മോഡല്‍ പരീക്ഷണം നടത്തിയേക്കാം. മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, രാജകുടുംബാംഗം ദിയാ കുമാരി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവരുടെ പേരും ഉയര്‍ന്നു സജീവ ചര്‍ച്ചയിലുണ്ട്. കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ്, ലോക്സഭാ സ്പീക്കര്‍ ഒാം ബിര്‍ല, കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് എന്നിവരുടെ പേരും തള്ളിക്കളയാനാകില്ല.
ഛത്തീസ്ഗഡില്‍ 15 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിങ്ങിന് വീണ്ടും അവസരം ലഭിച്ചേക്കും. സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാഹു, മുന്‍ െഎഎഎസ് ഉദ്യോഗസ്ഥന്‍ ഒ.പി സിങ്, കേന്ദ്രമന്ത്രി രേണുക സിങ്, മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായ്, ഛത്തീസ്ഗഡിലെ മുന്‍ ആഭ്യന്തരമന്ത്രി ബ്രിജ് മോഹന്‍ അഗര്‍വാള്‍ എന്നിവരും ഛത്തീസ്ഗഡിനെ നയിക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റിലുണ്ട്.
Poll results: BJP sweeps Rajasthan, MP, Chhattisgarh; Cong to form govt in Telangana