നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് വന്‍നേട്ടം. മധ്യപ്രദേശില്‍ 154 സീറ്റെന്ന വന്‍ ഭൂരിപക്ഷമാണ് നിലവിലെ ലീഡുകളില്‍ ബിജെപിക്കുള്ളത്. ജോതിരാദിത്യ സിന്ധ്യ ശിവരാജ് സിങ് ചൗഹാനെ കാണാനെത്തി. അധികാരം തിരിച്ചുപിടിക്കാമെന്ന കോണ്‍ഗ്രസ് 73 സീറ്റിലേക്ക് ഒതുങ്ങുകയാണ്. മൂന്നിടത്താണ് മറ്റുള്ളവര്‍ മുന്നേറുന്നത്.
അതേസമയം രാജസ്ഥാന് പൂര്‍ണമായും കോണ്‍ഗ്രസിനെ കൈവിട്ടു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 106 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് മുന്നേറ്റം 78 സീറ്റുകളിലേക്ക് ചുരുങ്ങി. രണ്ടിടത്ത് സിപിഎം മുന്നേറുന്നു. മറ്റുള്ളവര്‍ 13 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. ടോങ്കില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റിന് അപ്രതീക്ഷിത തിരിച്ചടി. ബിജെപിയുടെ അജിത് സിങ് മേത്തയാണ് ടോങ്കില്‍ മുന്നേറുന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ അന്‍പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിന് പൈലറ്റ് ടോങ്കില്‍ നിന്നും വിജയിച്ചത്.
BJP towards landslide win; Scindia meets Chouhan