• കുട്ടിയുടെ പിതാവിന് ബന്ധമില്ലെന്ന് മൊഴി
  • മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് ഭാര്യ
  • ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മൂന്നുതവണ ശ്രമിച്ചു

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദമ്പതികളുടെയും മകളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ചാത്തന്നൂര്‍  സ്വദേശി കെ.ആര്‍. പത്മകുമാര്‍, ഭാര്യ എം.ആര്‍. അനിതകുമാരി, മകള്‍ പി.അനുപമ എന്നിവരെ ഇന്നലെ സംസ്ഥാനം വിട്ടതിനു പിന്നാലെ തെങ്കാശിയില്‍ നിന്നു പിടികൂടിയത്. രണ്ടുകോടി കടമുണ്ടെന്നും പ്രതിസന്ധി മറികടക്കാന്‍ പണം കണ്ടെത്തുക ലക്ഷ്യമെന്നുമുള്ള പ്രതിയുടെ നിര്‍ണായമൊഴി ഇന്നലെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. പത്തുലക്ഷംരൂപ വാങ്ങിയെടുക്കുകായിരുന്നു ലക്ഷ്യം. തട്ടിക്കൊണ്ടുപോയത് താനും ഭാര്യയും മകളും ചേര്‍ന്നെന്ന് പത്മകുമാറിന്റെ മൊഴി. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് ഭാര്യയാണ്. കുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റിയതും വീട്ടിലേക്ക് ഫോണ്‍ ചെയ്തതും അനിതകുമാരിയാണ്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മൂന്നുതവണ ശ്രമിച്ചു. നടത്തിയത് ഒരുവര്‍ഷത്തെ തയാറെടുപ്പെന്നും മൊഴി നല്‍കി. കുട്ടിയെ സൂക്ഷിക്കാനും മറ്റാരും സഹായിച്ചില്ല.

നഴ്സിങ് നിയമനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടെന്നും പ്രതികളെ കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഇതോടെയാണ് അവസാനിച്ചത്. തട്ടിക്കൊണ്ടുപോയത് താനും ഭാര്യയും മകളും ചേര്‍ന്നെന്നെന്നും പത്മകുമാര്‍  മറ്റാരും സഹായിച്ചില്ലെന്നും പത്മകുമാര്‍ പൊലീസിനോടു പറഞ്ഞു. 

കേസില്‍ വഴിത്തിരിവായത് നീല കാറിന്റെ ദൃശ്യമാണ്. പ്രതികള്‍ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം എത്തിയത് നീല കാറിലാണ്. ഈക്കാറില്‍ പത്മകുമാറും ഉണ്ടായിരുന്നു. കാറിന്റെ നമ്പര്‍ മാറ്റാതെയാണ് ഉപയോഗിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. 

A couple and their daughter have been arrested in connection with the kidnapping of a six-year-old girl in Kollam Oyur