തമിഴ്നാട് നിയമസഭ പാസാക്കിയ പത്ത് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ ആര്‍.എന്‍.രവി. സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് നടപടി. ഗവര്‍ണറുടെ നീക്കം ബില്ലുകള്‍ വൈകിപ്പിക്കാനെന്ന് തമിഴ്നാട് നിയമമന്ത്രി വിമര്‍ശിച്ചു. ഗവര്‍ണര്‍ മടക്കിയ ബില്ലുകള്‍ തമിഴ്നാട് നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് പാസാക്കിയിരുന്നു. അതേസമയം നിയമസഭ രണ്ടാമത് തിരികെ അയച്ച ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാമോ എന്നതില്‍  സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. ഭരണഘടന അനുച്ഛേദം 200 അനുസരിച്ച് ബില്ലുകള്‍ സര്‍ക്കാര്‍ രണ്ടാമതും ഗവര്‍ണര്‍ക്കയച്ചാല്‍ ഒപ്പിടണം. ഇതിനപ്പുറമുള്ള നടപടി സ്വീകരിച്ച തമിഴ്നാട് ഗവര്‍ണറുടെ നടപടി പുതിയ ഒരു പ്രശ്നമാണ് എന്ന് സുപ്രീകോടതി പറഞ്ഞു.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

നിയമസഭ പാസാക്കിയ ഏഴുബില്ലുകള്‍ കേരള ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതിന് പിന്നാലെയാണ് തമിഴ്നാട്ടിലും സമാനനടപടി. രണ്ട് വര്‍ഷത്തോളമായി ബില്ലുകളില്‍ ഒപ്പിടാതിരുന്നതില്‍ ഗവര്‍ണറെ സുപ്രീംകോടതിയും വിമര്‍ശിച്ചിരുന്നു. 

 

Tamilnadu governor RN Ravi forwarded 10 readopted bills to president's assent