• വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷന്‍?
  • കുറ്റം ചാര്‍ത്താന്‍ ശ്രമമെന്ന് യുഎന്‍എ
  • 'ഹൈക്കോടതിയെ സമീപിക്കും'

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍  കുട്ടിയുടെ പിതാവിനെ ഇന്ന് പൊലീസ് ചോദ്യംചെയ്യും. പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷനാണെന്ന് പൊലീസിന്‍റെ സംശയം.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ വന്ന ഓട്ടോറിക്ഷയെ പറ്റിയും അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചു. കാറിന്‍റെ വ്യാജ നമ്പര്‍പ്ലേറ്റ് തയാറാക്കിയെന്ന് സംശയിക്കുന്ന ചിറക്കര സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാറിന് ഒന്നിലധികം നമ്പര്‍പ്ലേറ്റുകള്‍ ഉണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ട്. 

അതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പിതാവിന്‍റെയും സംഘടനയുടെയും മുകളില്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി യുഎന്‍എ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ ആരോപിച്ചു. അന്വേഷണം നല്ല രീതിയില്‍ അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Police to question girl's father in kollam abduction case