apjayancasecpi-01
  • ജില്ലാ സെക്രട്ടറിയെ നീക്കിയത് അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍
  • അടൂരില്‍ 6 കോടിയുടെ ഫാം ഹൗസെന്ന് ആരോപണം
  • മരുമകന്‍റേതെന്ന് എ.പി. ജയന്‍

സിപിഐ പത്തനംതിട്ട ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്നും എ.പി. ജയനെ മാറ്റിയതില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജി. പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയാണ് ഇന്നലെ രാത്രി യോഗം ചേര്‍ന്ന് ഒന്നടങ്കം രാജിവച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എ.പി.ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. ജയന്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചേക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പത്തനംതിട്ട അടൂരില്‍ ആറുകോടിയുടെ ഫാംഹൗസ് ജയന്‍ സ്വന്തമാക്കിയെന്നാണ് ആരോപണം. എന്നാല്‍ ഫാംഹൗസ് മരുമകന്‍റേതാണെന്നും വിദേശത്ത് ആയതിനാല്‍ നാട്ടിലുള്ള തന്നെ ചുമതലയേല്‍പ്പിച്ചുവെന്നുമാണ് ജയന്‍ പറയുന്നത്. സിപിഐയുടെ തന്നെ ജില്ലാ പഞ്ചായത്ത് അംഗമാണ് വിഷയത്തില്‍ പരാതി നല്‍കിയത്. ഒരു വര്‍ഷത്തിലേറെയായി വിഷയത്തില്‍ അന്വേഷണം നടന്നുവരികയാണ്. 

പത്തനംതിട്ടയിലെ ഏറ്റവും വലിയ ലോക്കല്‍ കമ്മിറ്റിയാണ് പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റി. 17ലേറെ ബ്രാഞ്ചുകളും നാന്നൂറിലേറെ അംഗങ്ങളും ഇതിന് കീഴിലുണ്ട്. 

 

Mass resignation in CPI Pathanmthitta LC