കണ്ണൂർ വൈസ് ചാൻസലറുടെ പുനർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മന്ത്രി ആര്‍.ബിന്ദു രാജിവയ്ക്കില്ല. സുപ്രീംകോടതി വിധി തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ക്ക്. വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാര്‍ വാദങ്ങളൊന്നും കോടതി തള്ളിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടി കോടതിയോടുള്ള ധിക്കാരമാണെന്നും പഴയതുപോലെ രാഷ്ട്രീയ പ്രവര്‍ത്തനമാകും ഗവര്‍ണര്‍ക്ക് നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നിയമനത്തിന് മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.