pgmanubailn-01

യുവതിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി മുന്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി.ജി.മനു. പരാതിക്കാരി നല്‍കിയത് വ്യാജമൊഴിയാണെന്നും സമൂഹമാധ്യമങ്ങളിലൂടെയും തന്നെ അപമാനിക്കുകയാണെന്നും മനു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും മനു ആരോപിച്ചു. മനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ലൈംഗിക പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോള്‍ ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡറായിരുന്ന മനു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ മനു സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. യുവതിയെ ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും സ്വകാര്യചിത്രങ്ങള്‍ ഫോണിലേക്ക് പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. 

 

Former govt pleader PG Manu seeks anticipatory bail in rape case