പുനലൂരിലുണ്ടായ വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് ഓംകാര്‍ നാഥ് മരിച്ചു. 25വയസായിരുന്നു. ഓംകാര്‍ നാഥ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി പതിനൊന്ന് പതിനഞ്ചിനായിരുന്നു അപകടം. പുനലൂര്‍ തൊളിക്കോട് സ്വദേശിയായ ഓംകാര്‍ തിരുവനന്തപുരം എസ്എപി ക്യാംപില്‍ ഹവിൽദാറായി ജോലി ചെയ്യുകയായിരുന്നു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.ഒാംകാര്‍ നാഥിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National medalist Omkar Nath died in a accident