child-police

കുട്ടിയെ കൊണ്ടുപോയെന്ന് സംശയിക്കുന്ന വെളുത്തകാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കാര്‍ വാഷിങ് സെന്റര്‍ ഉടമ അടക്കം മൂന്നുപേരെ വിവരശേഖരണത്തിനായി കസ്റ്റഡിയിലെടുത്തത്. പക്ഷെ, ഇത് ഓയൂരില്‍ സിസിടിവിയില്‍ കണ്ട കാറല്ലെന്നാണ് നിഗമനം. കാറുടമയെയും മറ്റ് രണ്ടുപേരെയും ഉടന്‍ വിട്ടയയ്ക്കും. പൊലീസില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ് പറഞ്ഞു. അബിഗേലിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം. 

 

വെള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം. വേളമാനൂരിലെ വീടിന്റെ സിസിടിവി ക്യാമറയില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. KL 04AF 3239 എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍ വീടിന് മുന്നിലൂടെ പോയത് വൈകിട്ട് 4.43നാണ്. വേളമാനൂരില്‍നിന്ന് കല്ലുവാതുക്കലേക്ക് പോകുന്ന റോഡാണിത് . സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

abhigelwbfb

 

രാത്രിയില്‍ വേളമാനൂരിലെ വീടുകളിലടക്കം പരിശോധന നടത്തി . വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. അപ്പൂപ്പന്‍പാറയിലെ ക്വാറിയിലും പരിശോധന നടത്തി . പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നു. 

 

അപ്പൂപ്പന്‍പാറയിലെ ക്വാറിയിലും പരിശോധന നടത്തി. പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. തിരച്ചില്‍ തുടരുന്നു, എല്ലാ വശങ്ങളും പരിശോധിക്കും. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ആദ്യം ലഭിച്ച വാഹനനമ്പര്‍ വ്യാജമാണെന്നും രണ്ടാമത്തെ നമ്പര്‍ പരിശോധിക്കുന്നെന്നും ഐജി വിശദീകരിച്ചു.   

 

The police have intensified their investigation into the abduction of a 6-year-old girl from Oyoor