kollam-kid-Abigel-2
  • കുട്ടിയെ ആശ്രാമം മൈതാനത്തെത്തിച്ചത് ഓട്ടോറിക്ഷയില്‍
  • കൊല്ലം ലിങ്ക് റോഡില്‍നിന്ന് യുവതി കുട്ടിയുമായി ഓട്ടോയില്‍ക്കയറി
  • ഇറക്കിവിട്ട ശേഷമാണ് തിരിച്ചറിഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ സജീവന്‍

 

കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ ആറുവയസുകാരി  അബിഗേലിനെ ആശ്രാമം മൈതാനത്തെത്തിച്ചത് ഓട്ടോറിക്ഷയില്‍. കൊല്ലം ലിങ്ക് റോഡില്‍നിന്ന് യുവതി കുട്ടിയുമായി ഓട്ടോയില്‍ക്കയറി, ഇറക്കിവിട്ട ശേഷമാണ് തിരിച്ചറിഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ സജീവന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ ബീയര്‍ പാര്‍ലറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കാണാതായി 20 മണിക്കൂറിനുശേഷമാണ് അബിഗേലിനെ കണ്ടെത്തുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം പിതാവിന് കൈമാറി. എന്നാല്‍ പ്രതികളെപ്പറ്റി ഇതുവരെ സൂചനയില്ല.

 

അതേസമയം കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അബിഗേലിന്റെ അമ്മയും സഹോദരനും മനോരമ ന്യൂസിനോട്. മാധ്യമങ്ങള്‍ക്ക് നന്ദിപറഞ്ഞ് കുടുംബവും നാട്ടുകാരുമെത്തി.

 

Abigel kollam missing child reunites with family update