കോഴിക്കോട്ടെ നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.അബൂബക്കര്‍ പങ്കെടുത്തു. ലീഗ് പ്രാദേശിക നേതാവ് മൊയ്തു മൂട്ടായിയും പങ്കെടുത്തു. ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലത്ത് വിവാദം നിലനില്‍ക്കേ ആണ് യുഡിഎഫ് സദസില്‍ പങ്കെടുത്തത്.