ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവർത്തനം രാവിലെ എട്ടരയോടെ പൂർത്തിയായേക്കും. ഡ്രില്ലർ സ്റ്റീൽ റോഡിൽ ഇടിച്ചുനിന്നതോടെ ആറുമണിക്കൂറാണ് ദൗത്യം വൈകിയത്. നേരത്തെ പുലർച്ചെ മൂന്നുമണിയോടുകൂടി രക്ഷാപ്രവർത്തകർക്ക് തൊഴിലാളികളുടെ അടുത്ത് എത്തിച്ചേരാൻ സാധിച്ചേക്കും എന്നായിരുന്നു വിലയിരുത്തൽ. ഇരുമ്പ് പൈപ്പിനുള്ളിലൂടെ കയറിയ എൻഡിആർഎഫ് സംഘാംഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോഹഭാഗം നീക്കാൻ ശ്രമം തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും സന്തോഷവാര്‍ത്ത വൈകാതെ പുറത്തുവരുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു. മുഖ്യമന്ത്രി ഉത്തരകാശിയില്‍ ക്യാംപ് ചെയ്യുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കമിടിഞ്ഞതോടെ 41 തൊഴിലാളികളാണ് ഉള്ളില്‍ കുടുങ്ങിപ്പോയത്. 12 ദിവസമായി സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കഴിയുന്ന ഇവര്‍ക്ക് പ്രത്യേകം സ്ഥാപിച്ച പൈപ്പ് വഴിയാണ് ഭക്ഷണമെത്തിച്ച് നല്‍കുന്നത്.
Uttarkashi tunnel collapse; rescue operation enters final stage