റോബിന്‍ ബസിന് വീണ്ടും പിഴ. കോയമ്പത്തൂരില്‍നിന്നുള്ള മടക്കയാത്രയില്‍ പത്തനംതിട്ട മൈലപ്രയില്‍വച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ബസ് തടഞ്ഞത്. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടുനില്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പെര്‍മിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്നാട് മോട്ടര്‍ വാഹനവകുപ്പ് ബസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് രേഖകള്‍ വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിട്ടുനല്‍കിയത്. ശനിയാഴ്ച തമിഴ്നാട്ടില്‍ മാത്രം എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് പെര്‍മിറ്റ് ലംഘിച്ചതിന് റോബിന്‍ ബസിന് പിഴയിട്ടത്. ബേബി ഗിരീഷെന്നയാളാണ് ബസ് പാട്ടത്തിനെടുത്ത് സര്‍വീസ് നടത്തുന്നത്. പമ്പയിലേക്കും റോബിന്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു ഇയാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.