ഡീപ് ഫെയ്ക്കുകളും അപകീര്‍ത്തികരമായ എഐ കണ്ടന്‍റുകളും നേരിടാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. അപകീര്‍ത്തികരമായ കണ്ടന്‍റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അവ പ്രചരിപ്പിക്കപ്പെടുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും പിഴ അടക്കം ശിക്ഷ ഏര്‍പ്പെടുത്താനാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ നീക്കം. വ്യാജസന്ദേശങ്ങളും ഡീപ് ഫെയ്ക്കുകളും കണ്ടെത്താനും വ്യാപിക്കുന്നത് തടയാനും റിപ്പോര്‍ട്ട് ചെയ്യാനും ബോധവല്‍ക്കരണത്തിനും കേന്ദ്ര ഐടി മന്ത്രാലയം 10 ദിവസത്തിനകം മാര്‍ഗരേഖ പുറത്തിറക്കും. വിദേശത്ത് സൃഷ്ടിക്കപ്പെടുന്ന കണ്ടന്‍റുകളാണെങ്കിലും ഇന്ത്യയില്‍ പ്രചരിക്കപ്പെട്ടാല്‍ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. ഡീപ് ഫെയ്ക്കുകള്‍ വലിയ ആശങ്കയാകുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമ കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമൂഹമാധ്യമ കമ്പനികളുമായി ഡിസംബര്‍ ആദ്യ വാരം ഐടിമന്ത്രി വീണ്ടും ചര്‍ച്ച നടത്തും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Centre to penalise creators, platforms hosting deepfakes says IT Minister Ashwini Vaishnaw