കണ്ണൂർ പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് മർദ്ദിച്ചത് ഡി വൈ എഫ് ഐ - എസ് എഫ് ഐ പ്രവർത്തകരെന്ന് യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മഹിത മോഹൻ. ആദർശ് , റമീസ് , ജിതിൻ എന്നിവരാണ് മർദിച്ചത് .പൊലീസ് നോക്കി നിൽക്കെയാണ് ചെടി ചട്ടി ഉപയോഗിച്ചുള്ള മർദനം. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും മറ്റു പൊലീസുകാരും വളഞ്ഞിട്ടു മർദ്ദിച്ചു . സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ല .സുധീഷ് എന്ന പ്രവർത്തകനെ ഡി വൈ എഫ് ഐ പ്രവർത്തകർ ജാതി പേര് വിളിച്ച് അധിക്ഷേപം നടത്തിയെന്നും മഹിത മനോരമ ന്യൂസിനോട് പറഞ്ഞു
Youth Cong members beaten up, taken into custody for waving black flag at Nava Kerala Sadas bus in Kannur