നടി തൃഷക്കെതിരായ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. തമിഴ്നാട് ഡിജിപിയോട് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന 509B, അല്ലെങ്കിൽ തതുല്യമായ വകുപ്പ് പ്രകാരം  കേസെടുക്കാനും കമ്മീഷൻ നിർദ്ദേശം നൽകി. തൃഷയെ ലൈംഗികമായി അപമാനിക്കുന്ന രംഗങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു നടന്റെ പരാമർശം. ഇതിനെതിരെ രംഗത്തെത്തിയ നടി മൻസൂർ അലി ഖാനൊപ്പം അഭിനയിച്ചതിൽ ദുഃഖിക്കുന്നുവെന്നും, ഇനി നടനൊപ്പം സഹകരിക്കില്ലെന്ന് അറിയിച്ചു. പിന്നാലെയാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുന്നത്.

 

Mansoor Ali Khan derogatory speech: NCW directs police to invoke 509 B