വിവാദങ്ങൾക്കിടെ സംസ്ഥാന സർക്കാറിന്റെ നവ കേരള സദസ്സിന് ഇന്ന് തുടക്കം. കാസർകോട് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30ന് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മഞ്ചേശ്വരം പൈവളിഗൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസും. മുഖ്യമന്ത്രിയെ കൂടാതെ 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവ കേരള സദസിൽ പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ അറിയിച്ചു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കും. 140 മണ്ഡലങ്ങളും താണ്ടി, സഞ്ചരിക്കുന്ന മന്ത്രിസഭാ ഡിസംബർ 24ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് ബെംഗളൂരുവിൽ നിന്ന് കാസർകോട് എത്തി. ബസ് അതിർത്തി കടക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് ആണ് ഒരു കോടി 5 ലക്ഷം രൂപ വില വരുന്ന ബസിന്‍റെ ബോഡി നിർമ്മിച്ചത്. നിറത്തിന്റെ കാര്യത്തിൽ അടക്കം പ്രത്യേകം ഇളവുകൾ നൽകിയാണ് ബസ് സംസ്ഥാനത്ത് എത്തിച്ചത്.
Navakerala sadas to begin Kasargod today amid controversies