navakerala-bus-01

നവകേരള സദസിനായി തയ്യാറാക്കിയത് ആഡംബര ബസല്ലെന്നും സാധാരണ ബസാണെന്നും മന്ത്രിമാര്‍. മാധ്യമങ്ങള്‍ ദുഷ്പ്രചാരണമാണ് നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ കസേരകളിലാണ് ഇരിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫെയ്സ്ബുക്ക് ലൈവില്‍ മന്ത്രിമാര്‍ പ്രതികരിച്ചു. ബസില്‍ ഫ്രിജും അവ്നുമില്ലെന്നും ശുചിമുറിയും ഉള്ളിലേക്ക് കയറുന്നതിനായി ഓട്ടോമറ്റിക് സംവധാനവുമാണ് ഉള്ളതെന്നും മന്ത്രി ആന്‍റണി രാജുവും നേരത്തെ പ്രതികരിച്ചിരുന്നു. ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് സജ്ജമാക്കിയത്. 

 

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന് തുടക്കം. 140 മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിച്ചുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസിന് മഞ്ചേശ്വരത്തെ പൈവളിഗയിലാണ് തുടക്കമായത്. സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ചും ആശങ്കകള്‍ പരിഹരിച്ചുമുള്ള യാത്രയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം വന്‍ ഉദ്യോഗസ്ഥ സംഘവുമുണ്ടാകും. ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിനായി ഓരോ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ജില്ലാതലങ്ങളില്‍ മുന്നൂറിലേറെ ഉദ്യോഗസ്ഥരെയും നവകേരള സദസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. 

Ministers on Nava kerala bus