കേരളത്തിനുള്ള കേന്ദ്രഫണ്ട് തടഞ്ഞിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്​വാൾ. ക്ഷേമ പദ്ധതികൾ തടസപ്പെടുത്തുന്നത് നരേന്ദ്രമോദി സർക്കാരിന്‍റെ നയമല്ല .സംസ്ഥാനം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഫണ്ട് വൈകുന്നതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. രാജസ്ഥാനിലെ ബിജെപിയുടെ പ്രകടന പത്രികയും വാഗ്ദാനങ്ങള്‍ സൗജന്യങ്ങളല്ലെന്നും ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വാഗ്ദാനങ്ങളും വോട്ടുലക്ഷ്യമിട്ട് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Centre won't create any obstacles in fund release claims law minister