ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ തകഴിയിലെ കര്‍ഷകന് ഉയര്‍ന്ന സിബില്‍ സ്കോറുണ്ടായിരുന്നുവെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രസാദ് വായ്പയ്ക്ക് സമീപിച്ചില്ലെന്ന ബാങ്കുകളുടെ വിശദീകരണം വിശ്വസിക്കുന്നില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ കര്‍ഷകന്‍ പറഞ്ഞതാണ് വിശ്വാസത്തിലെടുക്കുന്നതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. പ്രസാദിന് വായ്പ നിഷേധിക്കാനിടയായ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പിആര്‍എസ് വായ്പയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്നങ്ങള്‍ ബാങ്ക് പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച ചെയ്തു.  പിആര്‍എസ് വായ്പയുള്ളതിന്‍റെ പേരില്‍ കര്‍ഷകര്‍ക്ക് മറ്റ് വായ്പകള്‍ നിഷേധിക്കുന്നില്ലെന്നായിരുന്നു ബാങ്കുകളുടെ വിശദീകരണം. നിലവില്‍ പിആര്‍എസില്‍ ഒരു കുടിശികയും ഇല്ലെന്നും ബാങ്കുകള്‍ വ്യക്തമാക്കി. പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്കോറിനെ ദോഷകരമായി ബാധിക്കരുതെന്നും കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കരുതെന്നും മന്ത്രി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. 

 

Deceased farmer has high cibil score says minister P Prasad