കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. പ്രവീണിന്‍റെ അമ്മ സാലിയും സഹോദരി ലിബിനയും സ്ഫോടനത്തില്‍ മരിച്ചിരുന്നു. സ്ഫോടനത്തില്‍ പരുക്കേറ്റ് 16 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്.
ഒക്ടോബര്‍ 29 ഞായറാഴ്ചയാണ് കളമശേരിയിലെ സമ്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥനയോഗത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍ രണ്ടായിരത്തിയഞ്ഞൂറിലേറെപ്പേര്‍ ഹാളിനുള്ളിലുണ്ടായിരുന്നുവെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടമുണ്ടാക്കാനെന്ന വ്യാജേനെയാണ് ഇയാള്‍ ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ വാങ്ങിയത്.
Kalamassery blast; death toll rises to six