പി.അബ്ദുല്‍ ഹമീദ് എംഎല്‍എ കേരള ബാങ്ക് ഭരണസമിതി അംഗമായത് മുസ്ലിം ലീഗിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന് അതില്‍ പരാതിയില്ലെന്നും ലീഗിന്‍റെ ആഭ്യന്തര തീരുമാനമാണതെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്‍റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് ഇടപെടുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യില്ല. ഓരോ പാര്‍ട്ടിക്കും ഓരോ രാഷ്ട്രീയനയമുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നിലവിൽ യുഡിഎഫിൽ നിന്നാരും കേരള ബാങ്കിൽ ഡയറക്ടർമാരായില്ല. യുഡിഎഫിന്‍റെ അനുമതിയോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്ന് അബ്ദുല്‍ ഹമീദ് എംഎല്‍എ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എംഎല്‍എ പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നുമാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ ഇതിന് പിന്നാലെ മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പണം നല്‍കിയാല്‍ ആര്‍ക്കും പോസ്റ്റര്‍ പതിക്കാമെന്നും അത് കാര്യമാക്കുന്നില്ലെന്നുമായിരുന്നു പോസ്റ്റര്‍ വിവാദത്തോട് ലീഗ് നേതാവ് പി.കെ ബഷീറിന്‍റെ പ്രതികരണം.
Congress won't interfere in leagues's decision says K Sudhakaran