ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരായ വ്യാജപ്രചാരണത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം. മറിയക്കുട്ടി താമസിക്കുന്ന വീടും സ്ഥലവും ഇളയമകളുടെ പേരിലുള്ളതാണെന്നും ഈ മകള്‍ വിദേശത്തെന്ന രീതിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പിശകുണ്ടെന്നും അത്തരത്തില്‍ വാര്‍ത്ത വന്നതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു സിപിഎം മുഖപത്രം വ്യക്തമാക്കിയത്. എന്നാല്‍ ഖേദപ്രകടനം തള്ളിയ മറിയക്കുട്ടി, ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. തന്‍റെ പേരില്‍ പത്രം അച്ചടിച്ച വാര്‍ത്ത നാട്ടിലെങ്ങും പ്രചരിച്ചുവെന്നും തന്നെയും മക്കളെയും അപമാനിച്ചതിന്‍റെ നഷ്ടപരിഹാരം ലഭിക്കണമെന്നും മറിയക്കുട്ടി മനോരമന്യൂസിനോട് പറഞ്ഞു. തന്നെ അപമാനിച്ചുവെന്നും അതിന്‍റെ നഷ്ടപരിഹാരം ലഭിക്കാതെ താന്‍ പിന്‍മാറില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Mariyakkutty rejects cpm's apology