സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളുടെ കുടിശിക തീർക്കാൻ സര്‍ക്കാര്‍ 33.6 കോടിരൂപ അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ്. കുടിശിക ചൂണ്ടിക്കാണിച്ചുള്ള മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് മന്ത്രിയുടെ നടപടി. ഇതോടെ ഏകദേശം പ്രശ്നങ്ങൾ അവസാനിക്കുമെന്നും കുടുംബശ്രീക്ക് പണം കൈമാറിയെന്നും മന്ത്രി അറിയിച്ചു. അതേസമയം, കുടിശിക ചൂണ്ടിക്കാട്ടി മലപ്പുറത്തു നിന്നു മാത്രം സമരത്തിനെത്തിയതെന്തെന്ന് ജനങ്ങൾക്കറിയാമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

20 രൂപയ്ക്ക് ഊണ് നല്‍കിയാല്‍ പത്തുരൂപ സബ്സിഡി നല്‍കുമെന്ന സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച് ഇറങ്ങിയവര്‍ ഒന്‍പത് മാസത്തിലേറെയായി ദുരിതത്തിലായിരുന്നു. വായ്പയെടുത്തും മറ്റുമാണ് ഹോട്ടലുകള്‍ പലരും നടത്തി വന്നത്. ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാര്‍ക്ക് മാത്രം കുടിശികയിനത്തില്‍ വന്‍തുക നല്‍കാനുള്ളത് മനോരമന്യൂസ് വാര്‍ത്തയാക്കിയിരുന്നു. 

 

Govt distributes 33.6 cr pending subsidy to Janakeeya hotels