josethetttayilnanu-15
  • 'പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ചുമതലയേറ്റെടുക്കണമെന്ന് പറഞ്ഞിരുന്നു'
  • 'ഇടതുമുന്നണിക്ക് ജെ.ഡി.എസിനെ പറ്റി സംശയം'
  • യോഗം ഗൗഡയ്ക്കെതിരായ നീക്കത്തിന് ക്ഷീണമുണ്ടാക്കുമെന്ന് തെറ്റയില്‍

ജെഡിഎസ് കേരളഘടകത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തേക്ക്. പാര്‍ട്ടിയെ രക്ഷിക്കാന്‍ നേതൃത്വം തന്‍റേടം കാണിക്കണമെന്നും തന്നെ ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും ദേശീയ ഉപാധ്യക്ഷന്‍ സി.കെ. നാണു.  കോവളത്ത് വിളിച്ച ദേശീയ എക്സിക്യൂട്ടിവില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് വിലക്കിയതോടെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ സി.കെ. നാണു ആഞ്ഞടിച്ചത്. ഗൗഡ വിഭാഗം ബി.ജെ.പി സഖ്യമുണ്ടാക്കിയതോടെ ഇടതുമുന്നണിക്ക് ജെ.ഡി.എസിനെ പറ്റി സംശയം വന്നിരിക്കുന്നു. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ചുമതലയേറ്റെടുക്കണമെന്ന് മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും ഉള്‍പ്പടെ നേതാക്കളോട് പറഞ്ഞതാണ്. എന്നാല്‍ പ്രശ്നം കൈകാര്യം ചെയ്യാന്‍ സംസ്ഥാന നേതൃത്വം നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. താന്‍ മന്ത്രിയായി ലക്ഷങ്ങള്‍ ഉണ്ടാക്കിയെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാമെന്നും സി.കെ.നാണു മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം, സി.കെ. നാണു കോവളത്ത് യോഗം വിളിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് ജോസ് തെറ്റയില്‍ പറഞ്ഞു. ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്ന് നാണുവിനോട് പറഞ്ഞിരുന്നു. നിലവിലെ യോഗം ഗൗഡയ്ക്കെതിരായ നീക്കത്തിന് ക്ഷീണമുണ്ടാക്കുമെന്നും യോഗത്തില്‍ നിന്നും നാണു പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.