മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി തള്ളി ലോകായുക്ത. മുഖ്യമന്ത്രിക്കു പണം അനുവദിക്കാനുള്ള അധികാരമുണ്ടെന്നും, മന്ത്രിമാര്‍ സ്വജനപക്ഷപാദം കാട്ടിയതിനു തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍, ഹര്‍ജി പരിഗണിക്കാനുള്ള അധികാരത്തില്‍ ലോകായുക്തയും ഉപലോകായുക്തമാരും വ്യത്യസ്ത നിലപാടെടുത്തു. തലയില്‍ മുണ്ടിട്ടു മുഖ്യമന്ത്രിയുടെ ഇഫ്താറിനു പോയ ജഡ്ജിമാരില്‍ നിന്നും മറ്റൊരു വിധി പ്രതീക്ഷിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ പ്രതികരിച്ചു...
2018 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് 2023 ല്‍ വിധിയെത്തിയത്. മൂന്നംഗങ്ങളും ഒരുമിച്ചാണ് ഹര്‍ജി തള്ളിയതെങ്കിലും ലോകായുക്തയും ഉപലോകായുക്തമാരും വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് മൂന്നു ലക്ഷം രൂപവരെ പണം അനുവദിക്കാം, ഇതില്‍ കൂടുതല്‍ പണം അനുവദിക്കണമെങ്കില്‍ മന്ത്രിസഭയുടെ അനുമതി വേണം . ഇക്കാര്യത്തില്‍ ഇതു പാലിച്ചിട്ടുണ്ടെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വജനപക്ഷപാതം കാട്ടിയെന്നതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. എന്നാല്‍ ലോകായുകത സിറിയക് ജോസഫ് നടപടി ക്രമങ്ങളിലെ വീഴ്ചയും ചൂണ്ടിക്കാട്ടി.
ഹര്‍ജി നിലനില്‍ക്കുന്നതാണ് , മന്ത്രിസഭാ നോട്ടില്ലാതെയാണ് തീരുമാനമെടുത്തത്, സഹായമനവദിക്കന്നതില്‍ അസാധാരണ ധൃതിയുണ്ടായി, അപേക്ഷയില്ലാതെയാണ് മന്ത്രിസഭാ തീരുമാനമെന്നും വിധിയില്‍ പ്രത്യേകം പരാമര്‍ശിച്ചു. എന്നാല്‍ മന്ത്രി സഭാ തീരുമാനം ലോകായുക്തയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു ഉപലോകായുക്തമാരുടെ നിരീക്ഷണം. എന്നാല്‍ വിധിയില്‍ അത്ഭുതമില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍.
'There is no evidence of corruption; The chief minister can be given money from the relief fund’