supplyco

നെല്ല് സംഭരണത്തിനായി നാലു ബാങ്കുകളിലായി നിന്നായി സപ്ലൈകോ എടുത്ത വായ്പ ഇതു വരെ 3500 കോടിയിലേറെ രൂപ. സപ്ലൈകോയുടെ കണക്കുകളിൽ നിന്നാണ് ഇക്കാര്യം  വ്യക്തമാകുന്നത്. ഇതിൽ വലിയൊരു പങ്കും പിആർഎസ് വായ്പയാണ്. കേരള ബാങ്ക്, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക്, എസ്ബിഐ എന്നിവയടങ്ങുന്ന ബാങ്ക് കൺസോർഷ്യത്തിൽ നിന്നുമാണ് 2500 കോടി രൂപ കഴിഞ്ഞ സെപ്റ്റംബറില്‍ വായ്പയെടുത്തിരിക്കുന്നത്. കേരള ബാങ്കിൽ നിന്ന് രണ്ടു ഘട്ടങ്ങളിലായി 939.22 കോടി രൂപയും വായ്പയെടുത്തു. ഇതിൽ 739.22 കോടി രൂപ മുൻ വർഷങ്ങളിലെ വായ്പയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

സപ്ലൈകോയാണു പണം തിരിച്ചടയ്ക്കാൻ ഉത്തരവാദിയെന്നു സർക്കാരിനു വാദിക്കാമെങ്കിലും ഭൂരിഭാഗം വായ്പയുടെ ബാധ്യതയും സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന നെൽകർഷകരുടെ വ്യക്തിപരമായ ബാധ്യതയും സര്‍ക്കാരിനാണ്. ഒരു സീസണിൽ വായ്പയെടുത്തു നെൽവില നൽകിയ ശേഷം, കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ വിഹിതം ലഭിക്കുമ്പോൾ ഇതു കൊണ്ട് വായ്പയുടെ വലിയൊരു വിഹിതം ബാങ്കിൽ അടയ്ക്കും. തുടർന്ന് വീണ്ടും അതേ ബാങ്കിൽ നിന്നു വായ്പയെടുക്കുന്ന രീതിയാണു പിന്തുടരുന്നത്. എന്നാൽ, ഓരോ തവണയും പലിശത്തുക ഉയരുന്നതോടെ അടവുതുക കുറയുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6.9% പലിശയ്ക്കാണ് വായ്പയെടുത്തിരുന്നതെങ്കിൽ ഇപ്പോൾ പലിശ 9 ശതമാനത്തിലേറെയാണ്. കേന്ദ്ര സർക്കാർ വിഹിതം ലഭിച്ചാലും സംസ്ഥാന വിഹിതം കൃത്യമായി സപ്ലൈകോയ്ക്കു നൽകാത്തതിനാൽ അടവുതുകയും കുറയുന്നു.

 

3500 cr taken by supplyco for paddy procurement